പ്രചാരണ ചൂടേറുന്നു ; തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണൻ
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.എൻ രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി.ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാൽ പ്രചരണമാരംഭിയ്ക്കാൻ എ.എൻ രാധാകൃഷ്ണന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി പ്രചാരണവും ആരംഭിച്ചിരുന്നു. മറ്റ്…
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.എൻ രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി.ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാൽ പ്രചരണമാരംഭിയ്ക്കാൻ എ.എൻ രാധാകൃഷ്ണന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി പ്രചാരണവും ആരംഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പിനുള്ളതിനാൽ ഒന്നിച്ച് പരിഗണിക്കുന്നതിന്റെ കാലതാമസം ആണെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ വിശദീകരണം.
സംസ്ഥാന കോർകമ്മിറ്റി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപട്ടികയിൽ മുൻഗണന എ.എൻ രാധാകൃഷ്ണനായിരുന്നു. ഒ.എം ശാലീന,ടി.പി സിന്ധു മോൾ, എസ്.ജയകൃഷ്ണൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു. പക്ഷേ എ.എൻ രാധാകൃഷ്ണന് തന്നെ ഒടുവിൽ നറുക്ക് വീഴുകയായിരുന്നു.
എ.എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂർണമായി. യുഡിഎഫിൽ നിന്ന് ഉമാ തോമസും, എൽഡിഎഫിൽ നിന്ന് ജോ ജോസഫുമാണ് മത്സരിക്കുന്നത്. ഇനി ആം ആദ്മി സ്ഥാനാർത്ഥി കൂടി ആരെന്ന് അറിയാനുണ്ട്. തൃക്കാക്കരയിൽ ട്വന്റി-20 യുടെ പിന്തുണയോടെയാകും ആം ആദ്മി സ്ഥാനാർത്ഥി മത്സരിക്കുക.