യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്

യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. പാരിസിലെ സ്താദ് ദ് ഫ്രാൻസിൽ നടന്ന ഫൈനലിൽ റയൽ 1–0ന് ലിവർപൂളിനെ തോൽപിച്ചു. 59–ാം മിനിറ്റിൽ ബ്രസീൽ താരം…

;

By :  Editor
Update: 2022-05-28 20:02 GMT

യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. പാരിസിലെ സ്താദ് ദ് ഫ്രാൻസിൽ നടന്ന ഫൈനലിൽ റയൽ 1–0ന് ലിവർപൂളിനെ തോൽപിച്ചു. 59–ാം മിനിറ്റിൽ ബ്രസീൽ താരം വിനീസ്യൂസാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോൾ നേടിയത്. റയലിന്റെ 14–ാം യൂറോപ്യൻ കിരീടമാണിത്. 2018നു ശേഷം ഇതാദ്യവും. അന്ന് ഫൈനലിൽ തോൽപിച്ചതും ലിവർപൂളിനെത്തന്നെ.

കളിയിൽ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയെങ്കിലും റയൽ ഗോൾകീപ്പർ തിബോ കോർട്ടോയെ മറികടന്ന് ഗോൾ നേടാൻ ലിവർപൂളിനായില്ല. 24 ഷോട്ടുകളാണ് ഇംഗ്ലിഷ് ക്ലബ് കളിയിൽ പായിച്ചത്. അതിൽ ഒൻപതും ഗോൾമുഖത്തേക്കു തന്നെ. എന്നാൽ കോർട്ടോയുടെ ഉജ്വലസേവുകൾ റയലിനു തുണയായി. റയൽ കളിയിൽ പായിച്ചത് ആകെ 4 ഷോട്ടുകൾ മാത്രം. കരിം ബെൻസേമ ഒരു തവണ ലിവർപൂൾ വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഓഫ്സൈഡ് വിധിച്ചു.

59–ാം മിനിറ്റിൽ ഫെഡെറിക് വാൽവെർദെ നൽകിയ അസിസ്റ്റിൽ നിന്നാണ് ബ്രസീൽ താരം വിനീസ്യൂസ് ലക്ഷ്യം കണ്ടത്. ഗോൾ മടക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളും ഫലിച്ചില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടം ഒരു പോയിന്റിന് മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ അടിയറ വയ്ക്കേണ്ടി വന്ന ലിവർപൂളിന് നിരാശയായി ചാംപ്യൻസ് ലീഗ് തോൽവി

Full View

Tags:    

Similar News