തൃക്കാക്കരയിൽ ശക്തമായ പോളിങ്; ആദ്യ രണ്ടു മണിക്കൂറിൽ 13% പിന്നിട്ടു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറിൽ 1.61 %…

By :  Editor
Update: 2022-05-30 22:22 GMT

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറിൽ 1.61 % വർധന. പുരുഷന്മാരിൽ 9.24 %, സ്ത്രീകൾ 7.13 % എന്നിങ്ങനെ രാവിലെ എട്ടു മണിവരെ 16,056 പേർ വോട്ടു രേഖപ്പെടുത്തി. 8.45 ന് വോട്ടിങ് 10 ശതമാനം പിന്നിട്ടു(10.5 %) . 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തി.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

Tags:    

Similar News