മഞ്ഞകുറ്റി തിരിച്ചടിക്കുന്നുവോ ? ; തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം; ഉമയ്ക്ക് ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചില്ല: സിപിഎം

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറു റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ലീഡ് 17,000 കടന്നു. 2021ലെ…

By :  Editor
Update: 2022-06-02 23:40 GMT

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറു റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ലീഡ് 17,000 കടന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ൽ പി.ടിയുടെ ലീഡ് 9000 കടന്നത് ഒൻപതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

സെഞ്ച്വറി തികയ്‌ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരും എംഎൽഎമാരും എത്തിയാണ് തൃക്കാക്കരയിൽ ജോജോസഫിന്റെ പ്രചരണം പൊടിപൊടിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞിരുന്നു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിപിഎം തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ജനവിരുദ്ധ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

Full View

തൃക്കാക്കര വോട്ടെടുപ്പ് പകുതി പൂർത്തിയാക്കും മുൻപേ തോൽവി സമ്മതിച്ച് സിപിഎം. അവിശ്വസനീയമെന്ന് ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചു. ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.നയിച്ചത് മുഖ്യമന്ത്രി അല്ലെന്നും പ്രചാരണം നയിച്ചത് ജില്ലാ കമ്മറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പരാജയം സമ്മതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News