പിണറായിയുടെ സെഞ്ച്വറി മോഹം പൊലിഞ്ഞു; തൃക്കാക്കരയില്‍ ചരിത്രജയം നേടി ഉമ തോമസ്; കാൽലക്ഷത്തോളം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 24,300 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍…

By :  Editor
Update: 2022-06-03 01:29 GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 24,300 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്. ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്.

കോൺഗ്രസിന്റെ തകർച്ചയ്‌ക്കിടയിൽ പാർട്ടി മുഖം രക്ഷിച്ചുകൊണ്ടാണ് തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് മുന്നേറിയിരിക്കുന്നത്. സെഞ്ച്വറി തികയ്‌ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരും എംഎൽഎമാരും എത്തിയാണ് തൃക്കാക്കരയിൽ ജോജോസഫിന്റെ പ്രചരണം പൊടിപൊടിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞിരുന്നു.

Tags:    

Similar News