ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തി കരടി; മൃതദേഹങ്ങൾ കൈവശം വെച്ചത് 5 മണിക്കൂർ; വനംവകുപ്പിന് ലഭിച്ചത് ആഹാരമാക്കിയതിന് ശേഷമുള്ള ശരീരഭാഗങ്ങൾ
ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തി കരടി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ദമ്പതികൾ ഇരുവരുടെയും മൃതശരീരങ്ങൾ അഞ്ച് മണിക്കൂറോളം കൈവശം വെച്ച കരടി മൃതദേഹത്തിന്റെ ഭൂരിഭാഗം ശരീരഭാഗങ്ങളും ആഹാരമാക്കുകയും…
;ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തി കരടി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ദമ്പതികൾ ഇരുവരുടെയും മൃതശരീരങ്ങൾ അഞ്ച് മണിക്കൂറോളം കൈവശം വെച്ച കരടി മൃതദേഹത്തിന്റെ ഭൂരിഭാഗം ശരീരഭാഗങ്ങളും ആഹാരമാക്കുകയും ചെയ്തു.
പന്നയിലെ ഖേർമായി വനമേഖലയിലാണ് സംഭവം. റാണിഗഞ്ചിൽ നിന്നുള്ള ദമ്പതികളായ മുകേഷ് ഠാക്കൂർ (50), ഇന്ദിര ഠാക്കൂർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവരെ കരടി ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ ശാന്തമാക്കിയതിന് ശേഷമാണ് പിടികൂടിയത്. തുടർന്ന് മൃതദേഹങ്ങൾ ലഭിച്ചു്. വനമേഖലയിൽ തുറന്നുവിടുകയില്ലെന്നും മൃഗശാലയ്‌ക്ക് കൈമാറുമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. അതേസമയം ദമ്പതികളെ കരടി പിടികൂടി മൂന്ന് മണിക്കൂറിന് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.