മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തില്‍

പത്തനംതിട്ട: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തും. ഗവര്‍ണറായശേഷം കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ ആദ്യവരവാണിത്. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കടുക്കും. 16നു രാവിലെ…

;

By :  Editor
Update: 2018-06-10 23:31 GMT

പത്തനംതിട്ട: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തും. ഗവര്‍ണറായശേഷം കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ ആദ്യവരവാണിത്. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കടുക്കും. 16നു രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനിലെത്തുന്ന കുമ്മനം, ശബരി ബാലാശ്രമത്തിലെത്തി കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും. തുടര്‍ന്ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സന്ദര്‍ശിക്കും. പിന്നീടു കെട്ടുനിറച്ച് ശബരിമലയിലേക്കു യാത്രതിരിക്കും.

Tags:    

Similar News