‘പിപ്പടി കാട്ടി വിരട്ടാൻ നോക്കണ്ട, അത് ഇങ്ങോട്ട് ഏശില്ല; ഇതിന്റെയൊക്കെ പിന്നിൽ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘എന്തും പറയുന്നവരുടെ പിന്നിൽ…

;

By :  Editor
Update: 2022-06-11 01:49 GMT

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്‌പര്യത്തിന് എതിരായി നിൽക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവർ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും അത് ഇങ്ങോട്ട് ഏശില്ല. ഞങ്ങൾക്ക് ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. നിങ്ങൾ അത്യന്തം പരിഹാസ്യമായി നിലപാട് സ്വീകരിച്ച് കൊണ്ട് പോകുമ്പോൾ അത് തിരിച്ചറിയാൻ ജനത്തിന് സാധിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ തങ്ങളുടെ പാളിച്ചകൾ സ്വയം പരിശോധിക്കണം. സർക്കാരിനെ പിൻതാങ്ങുന്ന നിലപാടാണ് ജനങ്ങളുടെത്’- മുഖ്യമന്ത്രി പറഞ്ഞു.

Full View

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ കെ.കെ.റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിൽ ത‍ടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി.

Tags:    

Similar News