ആനപ്പക: 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ചിതയിൽ നിന്നു മൃതദേഹം പുറത്തെടുത്ത് വീണ്ടും ചവിട്ടി
ഭുവനേശ്വർ: ഒഡിഷയിൽ 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി മൃതദേഹം ചിതയിൽനിന്നു വലിച്ചെടുത്ത് വീണ്ടും ചവിട്ടി. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ വ്യാഴാഴ്ചയാണു…
;ഭുവനേശ്വർ: ഒഡിഷയിൽ 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി മൃതദേഹം ചിതയിൽനിന്നു വലിച്ചെടുത്ത് വീണ്ടും ചവിട്ടി. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ വ്യാഴാഴ്ചയാണു ആദ്യം ആനയുടെ അക്രമമുണ്ടായത്.
വ്യാഴാഴ്ച രാവിലെ വെള്ളം ശേഖരിക്കുന്നതിനിടെ മായാ മുർമു എന്ന സ്ത്രീയെ ദൽമ വന്യജീവി സങ്കേതത്തിൽനിന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ആന മടങ്ങിയെത്തുകയായിരുന്നു. ചിതയിൽനിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന വീണ്ടും ചവിട്ടി. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി. മണിക്കൂറുകൾക്കു ശേഷമാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കാനായത്.