സോണിയ ഗാന്ധി ആശുപത്രി വിട്ടു; ഇനി ചോദ്യം ചെയ്യല്‍?
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി(Sonia Gandhi) ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഈ…
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി(Sonia Gandhi) ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഈ മാസം 12നാണ് കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകാന്‍ സോണിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ എട്ടിന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സ് അയച്ചിട്ടുണ്ട്.
ഇതേ കേസില്‍ നാല് തവണയാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് പിന്നാലെ അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ രാഹുലിന് സമയം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ്(ജൂണ്‍ 20) നാലാം റൗണ്ട് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.