Heavy rain continues in kasargod കാസർകോട് ശക്തമായ മഴ തുടരുന്നു:മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത: ജാഗ്രതാ നിർദ്ദേശം
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു . മൂന്ന് ദിവസമായി തുടരുന്ന മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ…
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു . മൂന്ന് ദിവസമായി തുടരുന്ന മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ജില്ലയിലെ പ്രളയ സാധ്യത മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്കു നൽകി. താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാക്കണം. ഇതിന്റെ ചുമതല ജൂനിയർ സൂപ്രണ്ടിനും ഡെപ്യൂട്ടി തഹസിൽദാർമാർക്കുമാണെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.
അതേസമയം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ പലയിടത്തും കരകവിഞ്ഞു. കൊന്നക്കാട് അശോകച്ചാൽ–ചെമ്മട്ടംചാൽ പാലത്തിൽ വെള്ളംകയറി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കാറ്റിലും മഴയിലും വീടുകൾ തകർന്നിട്ടുണ്ട് . കടൽ ക്ഷോഭ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് ഉണ്ട്.