രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങളിൽ സജി ചെറിയാന് കുരുക്ക്; കേസെടുക്കാൻ കോടതി നിർദേശം

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ്…

By :  Editor
Update: 2022-07-06 10:00 GMT

Full View

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ ബൈജു നോയൽ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സിപിഎം കേന്ദ്ര നേതൃ‍ത്വത്തിന്റെ ഇടപടലിനെ തുടർന്നാണ് സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നൽകിയത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു സജി ചെറിയാന്റെ വിവാദപ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Tags:    

Similar News