'ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് എംഎല്‍എ സ്ഥാനം, അഹങ്കരിക്കേണ്ട'; കെ.കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം

കോഴിക്കോട്: കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം ആരോപിച്ചു. ഇതില്‍…

By :  Editor
Update: 2022-07-08 06:00 GMT

കോഴിക്കോട്: കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം ആരോപിച്ചു. ഇതില്‍ അഹങ്കരിക്കേണ്ടെന്നും ഒഞ്ചിയത്ത് നടന്ന സി എച്ച് അശോകന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ എളമരം കരീം പറഞ്ഞു.

'എംഎല്‍എ സ്ഥാനം കിട്ടിയതുകൊണ്ട് ആരും അഹങ്കരിക്കരുത്. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ഓര്‍ക്കണം. ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എംഎല്‍എ സ്ഥാനം കൊണ്ട് ആരും അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.'

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞെന്ന അഹങ്കാരത്തില്‍ വലിയ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്താണ് റെവല്യൂഷണറി. ഗൂഢസംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി എച്ച് അശോകന്‍', ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ എളമരം കരീം പറഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടുകളാകാം വിമര്‍ശനത്തിന് കാരണമെന്ന് കെ കെ രമ പ്രതികരിച്ചു.

elamaram-kareem-s-comments-against-mla-kk-rama

Tags:    

Similar News