നാല് മാസം പ്രായമായ കുഞ്ഞിനെ കുരങ്ങൻ മൂന്നുനില കെട്ടിടത്തിൽനിന്ന് എറിഞ്ഞു കൊന്നു
പ്രതീകാത്മക ചിത്രം നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം…
;പ്രതീകാത്മക ചിത്രം
നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിൽ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കൻസർവേറ്റർ ഓഫ് ഫോറസ്റ്റ് ലളിത് വർമ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നിർദേഷ് ഉപാധ്യയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാർ അവിടേക്കു വന്നത്. കുരങ്ങന്മാരെ ഓടിക്കാൻ നിർദേഷ് പരമാവധി ശ്രമിച്ചെങ്കിലും കുരങ്ങന്മാർ ഇവർക്കു ചുറ്റും കൂടി.
ദമ്പതികൾ കുഞ്ഞുമായി കോണിപ്പടിവഴി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യിൽനിന്നും നിലത്തു വീണു. കുഞ്ഞിനെ നിർദേഷ് എടുക്കാൻ നോക്കിയപ്പോഴേക്കും ഒരു കുരങ്ങൻ കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് വിവരം. മൂന്നു നില കെട്ടിടത്തിൽനിന്നു താഴെ വീണ കുട്ടി അപ്പോൾ തന്നെ മരിച്ചു.