രണ്ടരലക്ഷം ഡോളര്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ 21 ലക്ഷം തട്ടി; പാലക്കാട്‌ നൈജീരിയക്കാരന്‍ അറസ്‌റ്റില്‍

പാലക്കാട്‌: രണ്ടരലക്ഷം ഡോളര്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. റെയ്‌മണ്ട്‌ ഒന്‍യേമ (34)യെ ആണ്‌ ഡല്‍ഹിയില്‍ വച്ച്‌ പാലക്കാട്‌ സൈബര്‍…

By :  Editor
Update: 2022-07-30 23:25 GMT

പാലക്കാട്‌: രണ്ടരലക്ഷം ഡോളര്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. റെയ്‌മണ്ട്‌ ഒന്‍യേമ (34)യെ ആണ്‌ ഡല്‍ഹിയില്‍ വച്ച്‌ പാലക്കാട്‌ സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 2021 ഒക്‌ടോബറിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ട തൃത്താല സ്വദേശിയോട്‌ താന്‍ അമേരിക്കയിലെ ടെക്‌സസില്‍ ഡോക്‌ടറായി ജോലി ചെയ്യുകയാണെന്നു പറഞ്ഞാണ്‌ പരിചയത്തിലായത്‌. ഇതിനിടെ ഇയാള്‍ ഇന്ത്യയിലെത്തിയെന്നും കൈവശം രണ്ടരലക്ഷം ഡോളറുണ്ടെന്നും വിശ്വസിപ്പിച്ചു.

തുക ഡി.ഡി. ആക്കി തൃത്താല സ്വദേശിയുടെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും പറഞ്ഞു. തൃത്താല സ്വദേശി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ സൈബര്‍ ക്രൈം പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ ഡല്‍ഹിയില്‍നിന്ന്‌ പിടികൂടിയത്‌.

Tags:    

Similar News