കെഎസ്ഇബിക്ക് കോടികളുടെ കടബാധ്യത: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്ഇബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു…

;

By :  Editor
Update: 2018-06-12 04:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്ഇബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കിലൂടെ മാത്രമെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു.

Tags:    

Similar News