കോമണ്‍വെല്‍ത്ത് ഗെയിംസ്; മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വർണനേട്ടം

ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യയുമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ്-…

Update: 2022-08-07 23:51 GMT

ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യയുമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിന്‍ കൂട്ടുകെട്ടിനെ ആണ് പരാജയപ്പെടുത്തിയാണ് സ്വർണനേട്ടം. സ്കോര്‍: 11-4, 9-11, 11-5, 11-6

കരിയറിൽ ഇതാദ്യമായാണ് ശരത് കമാൽ ഒരു സ്വര്‍ണ്ണ മെഡൽ നേടുന്നത്. ഇതോടെ ഇന്ത്യക്ക് 18 സ്വർണ്ണ മെഡലുകളായി. ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചു. ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.

Tags:    

Similar News