ജൂനിയര്‍ ബാസ്‌കറ്റ്‌ : കോഴിക്കോട്‌ - തൃശൂര്‍ ഫൈനല്‍

കോട്ടയം: സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കോഴിക്കോട്‌ തൃശൂരിനെ നേരിടും.സെമി ഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോട്‌ തിരുവനന്തപുരത്തെയും (68-29) തൃശൂര്‍ എറണാകുളത്തെയും (66-44) തോല്‍പ്പിച്ചു.…

;

By :  Editor
Update: 2022-08-08 22:35 GMT

കോട്ടയം: സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കോഴിക്കോട്‌ തൃശൂരിനെ നേരിടും.സെമി ഫൈനല്‍ മത്സരങ്ങളില്‍ കോഴിക്കോട്‌ തിരുവനന്തപുരത്തെയും (68-29) തൃശൂര്‍ എറണാകുളത്തെയും (66-44) തോല്‍പ്പിച്ചു. പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം 68-29 ന്‌ ആലപ്പുഴയെയും പത്തനംതിട്ട 80-72 ഇടുക്കിയെയും തൃശൂര്‍ 73-67 എന്ന സ്‌കോറിനു മലപ്പുറത്തെയും എറണാകുളം 65-54 ന്‌ കോഴിക്കോടിനെയും തോല്‍പ്പിച്ചു.

രാവിലെ നടന്ന വനിതാ ക്വാര്‍ട്ടറുകളില്‍ കോഴിക്കോട്‌ കൊല്ലത്തെയും (53-36) എറണാകുളം പത്തനംതിട്ടയെയും (65-35) തിരുവനന്തപുരം കോട്ടയത്തെയും (79-59) തൃശൂര്‍ മലപ്പുറത്തെയും (64-25) തോല്‍പ്പിച്ചു.

Tags:    

Similar News