പ്രണയബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ കുത്തിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ
ഗുരുഗ്രാം: പ്രണയബന്ധമുണ്ടെന്ന സംശയത്താൽ അമ്മയെ മകൻ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണു വിധവയായ സ്ത്രീയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സോന ദേവി (40) കൊല്ലപ്പെട്ട കേസിൽ മകൻ പ്രവേഷിനെ…
ഗുരുഗ്രാം: പ്രണയബന്ധമുണ്ടെന്ന സംശയത്താൽ അമ്മയെ മകൻ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണു വിധവയായ സ്ത്രീയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത്. സോന ദേവി (40) കൊല്ലപ്പെട്ട കേസിൽ മകൻ പ്രവേഷിനെ (21) അറസ്റ്റ് ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ദിവസങ്ങൾക്കു ശേഷം മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു. സോനയുടെ സഹോദരൻ പർവീന്ദറാണു സംഭവത്തിൽ പ്രവേഷിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞത്. വ്യാഴാഴ്ച റോത്തക്കിൽനിന്ന് ഇയാളെ പിടികൂടി. അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ടെന്നും ഫോണിൽ സംസാരിക്കുന്നതു പലതവണ കണ്ടിട്ടുണ്ടെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പൊലീസിനു മൊഴി നൽകി.