മഴയാത്ര ആഗസ്ത് 20 ന്
കണ്ണൂർ; ജില്ലാപഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി ആഗസ്റ്റ് 20 ന് രാവിലെ 10 മണിക്ക് മഴയാത്ര എന്ന പ്രകൃതി ദര്‍ശന പഠന…
;Update: 2022-08-18 01:38 GMT
കണ്ണൂർ; ജില്ലാപഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി ആഗസ്റ്റ് 20 ന് രാവിലെ 10 മണിക്ക് മഴയാത്ര എന്ന പ്രകൃതി ദര്‍ശന പഠന യാത്ര നടത്തുന്നു. മണിക്കടവ് നിന്നാരംഭിക്കുന്ന യാത്ര ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലിയില്‍ സമാപിക്കും.
എട്ട് കിലോമീറ്റര്‍ മഴ നനഞ്ഞും നാടന്‍ പാട്ട് കലാകാരന്‍മാര്‍ക്കൊപ്പം ആടിയും പാടിയും കൂട്ടുകൂടിയും പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അന്ന് രാവിലെ 10 മണിക്ക് എത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.