സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവര്‍ണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവര്‍ണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍…

Update: 2022-08-21 22:38 GMT

കണ്ണൂര്‍: സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവര്‍ണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവര്‍ണറുടെ നീക്കം സ്വാഗതം ചെയ്യുന്നതിനൊപ്പം, കഴിഞ്ഞ ആറു വര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറാകണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുകയാണ് കോണ്‍ഗ്രസ്. വി.ഡി.സതീശനും കെ.സുധാകരനൊപ്പം, കെ.മുരളീധരനും ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സര്‍വകലാശാലകളിലെ ബന്ധുനിയമന വിവാദം അന്വേഷിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ സ്വാഗതം ചെയ്ത് കെ.മുരളീധരന്‍ എംപി. സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ യൂണിവേഴ്‌സിറ്റികളില്‍ സ്ഥാനം ഉറപ്പിക്കുന്ന അവസ്ഥയാണെന്ന് മുരളീധരന്‍ ആരോപിച്ചു. സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റ് വത്കരിച്ച് ബന്ധുക്കളെ കുടിയിരുത്തുകയാണ്. അന്വേഷണം നടത്തുന്നതിനെ സിപിഎം എന്തിനാണ് ഭയപ്പെടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വകലാശാലയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. വിസി തന്നെ ഗവര്‍ണര്‍ക്കെതിരായ പ്രമേയം അനുവദിച്ചത് ശരിയായില്ല എന്നും കെ.മുരളീധരന്‍ പറഞ്ഞു.സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ കാഴ്ചക്കാരായി മാറി നിന്ന കോണ്‍ഗ്രസ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവര്‍ണറെ പിന്തുണച്ച് രംഗത്ത് വരുന്നത്.

Tags:    

Similar News