കോഴിക്കോട് ബീച്ചിൽ ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെ സംഘർഷം; പൊലീസ് ലാത്തി വീശി" തിക്കിലും തിരക്കിലും പെട്ട് അൻപതോളം പേർക്ക് പരിക്ക്

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘർഷം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.…

By :  Editor
Update: 2022-08-21 14:03 GMT

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘർഷം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിപാടി പൊലീസ് ഇടപെട്ട് റദ്ദാക്കി. 50 തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിക്കിടെ തിരക്ക് വർധിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചിൽ നടന്നു വരുകയായിരുന്നു. ഇന്ന് അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാൽ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതൽ ആളുകൾ പരിപാടിയുടെ
വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവർക്ക് വേദിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മിൽ ചെറിയ രീതിയിൽ സം​ഘർഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു.ഇടക്ക് വിദ്യാർത്ഥികൾ പോലീസിന് നേരെ കുപ്പി എറിഞ്ഞതായും ആരോപണമുണ്ട്.

Tags:    

Similar News