'എന്നെ വിവാഹം കഴിക്കൂ' സ്ത്രീധനമായി ബൈക്കും പണവും വാങ്ങിവച്ച് വിവാഹം വൈകിപ്പിച്ച യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി

നവാഡ (ബീഹാർ) : വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടി യുവതി. ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…

;

By :  Editor
Update: 2022-08-30 11:38 GMT

നവാഡ (ബീഹാർ) : വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടി യുവതി. ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. വിവാഹം നീട്ടിവയ്ക്കണമെന്ന് അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു.

യുവാവിന്റെ കൈ പിടിച്ചുകൊണ്ട് 'എന്നെ വിവാഹം കഴിക്കൂ" എന്ന് യുവതി അഭ്യർത്ഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാർ ഇവർക്ക് ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇരുവർക്കും കൗൺസലിംഗ് നൽകി. തുടർന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തിൽവച്ച് ഇരുവരും വിവാഹിതരായി.

Tags:    

Similar News