‘നേതാക്കളെല്ലാം ബിജെപിയോടൊപ്പം നിന്നോട്ടെ, പക്ഷേ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം’; അരവിന്ദ് കെജ്രിവാള്‍
ഗാന്ധിനഗര്‍: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്…
;ഗാന്ധിനഗര്‍: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ബിജെപി തരുന്ന പണം വാങ്ങി അകത്തുനിന്ന് ആപിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെജ്രിവാള്‍.
തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതെല്ലാം ലഭിക്കും. ഞങ്ങള്‍ക്ക് ബിജെപി നേതാക്കളെ വേണ്ട. നേതാക്കളെല്ലാം ബിജെപിയോടൊപ്പം നിന്നോട്ടെ. ഗ്രാമങ്ങളിലും ബൂത്തുകളിലും താലൂക്കുകളിലും പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളോടൊപ്പം ചേരുകയാണ്. ഇത്രയും കാലം ബിജെപിക്ക് വേണ്ടി വേണ്ടി പ്രവര്‍ത്തിച്ച് അവര്‍ എന്താണ് തിരികെ തന്നതെന്ന് കെജ്രിവാള്‍ ചോദിച്ചു. നിങ്ങള്‍ ബിജെപിക്കുള്ളില്‍ നില്‍ക്കുക. പക്ഷെ ആപിന് വേണ്ടി പ്രവര്‍ത്തിക്കുക. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. ആ പണം വാങ്ങിച്ചോളൂ. പക്ഷെ ആപിന് വേണ്ട പ്രവര്‍ത്തിക്കണം. കാരണം തങ്ങളുടെ കയ്യില്‍ പണമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപിയില്‍ നില്‍ക്കുന്നതില്‍ ഒരു കാര്യവുമില്ല. 27 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.