അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. സെപ്റ്റംബർ 7, 8 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കാണ് സാധ്യത. കാലാവസ്ഥ…
;By : Editor
Update: 2022-09-07 09:17 GMT
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. സെപ്റ്റംബർ 7, 8 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യമറിച്ചത്.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.