ജീയോയുമായി മുട്ടാനൊരുങ്ങി ബിഎസ്എന്‍എല്‍: 149 രൂപയ്ക്ക് നാല് ജിബി ഡാറ്റ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടയില്‍ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ ഏറ്റെടുത്തുകൊണ്ട് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്രൊമോഷണല്‍ ഡാറ്റ പാക്ക്.…

By :  Editor
Update: 2018-06-14 01:43 GMT

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടയില്‍ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ ഏറ്റെടുത്തുകൊണ്ട് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്രൊമോഷണല്‍ ഡാറ്റ പാക്ക്.

28 ദിവസത്തേക്ക് 149 രൂപയ്ക്ക് പ്രതിദിനം നാല് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീചാര്‍ജ് എന്ന പേരിലാണ് 149 രൂപയുടെ റീചാര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ ഈ ഓഫര്‍ ലഭിക്കുമെന്നാണ് വിവരം.

ജൂണ്‍ 14 ബുധനാഴ്ച മുതല്‍ 149 രൂപയുടെ ഫിഫ വേള്‍ഡ് കപ്പ് റീചാര്‍ജ് ലഭ്യമാവും. ബി.എസ്.എന്‍.എല്ലിന്റെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ഓഫര്‍ ലഭിക്കും. അതേ സമയം, ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാനില്‍ വോയ്‌സ്, എസ്.എം.എസ് സേവനങ്ങള്‍ സൗജന്യമായി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

149 രൂപക്ക് പ്രതിദിനം 3 ജി.ബി ഡാറ്റ നല്‍കുന്ന ഓഫറാണ് ജിയോ അവതരിപ്പിച്ചത്. പ്ലാനുകളില്‍ 1.5 ജി.ബി ഡാറ്റ അധികമായി നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം. ജിയോയുടെ പ്ലാനുകളില്‍ കോളുകളും എസ്.എം.എസുകളും സൗജന്യമാണ്.

Tags:    

Similar News