പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു ; ലഭിച്ചത് 96 വോട്ട്, അൻവർ സാദത്തിന് 40 വോട്ട്
തിരുവനന്തപുരം∙ നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫിൽനിന്ന് അൻവർ സാദത്തായിരുന്നു സ്ഥാനാർഥി. എ.എൻ.ഷംസീറിന് 96 വോട്ടും അൻവർ…
;By : Editor
Update: 2022-09-12 00:46 GMT
തിരുവനന്തപുരം∙ നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫിൽനിന്ന് അൻവർ സാദത്തായിരുന്നു സ്ഥാനാർഥി. എ.എൻ.ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തതായി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഷംസീറിനെ സീറ്റിലേക്ക് ആനയിച്ചു. സഭയുടെ 24–ാം സ്പീക്കറാണ് ഷംസീർ.