ലോകകപ്പ് ആവേശം ഒട്ടും കുറയ്ക്കാതെ ഗൂഗിള്‍ ഡൂഡില്‍

ലോകകപ്പ് ആഘോഷത്തില്‍ പങ്കെടുത്ത് ഗൂഗിള്‍ ഡൂഡിലും. റഷ്യയില്‍ ഇന്നാരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കാളിയാകാന്‍ ഒരുങ്ങി ഗൂഗിളും. ലോകകപ്പിന്റെ കിക്കോഫ് പ്രമാണിച്ച് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ലോകകപ്പിനെ…

;

By :  Editor
Update: 2018-06-14 03:42 GMT

ലോകകപ്പ് ആഘോഷത്തില്‍ പങ്കെടുത്ത് ഗൂഗിള്‍ ഡൂഡിലും. റഷ്യയില്‍ ഇന്നാരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കാളിയാകാന്‍ ഒരുങ്ങി ഗൂഗിളും. ലോകകപ്പിന്റെ കിക്കോഫ് പ്രമാണിച്ച് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ലോകകപ്പിനെ വരവേറ്റത്.

ഇന്ന് ലാഷ്‌നിക്കി സ്റ്റേഡിയത്തില്‍ റഷ്യ സൗദി മത്സരത്തോടു കൂടി കായിക മാമാങ്കത്തിന് തുടക്കമാകും. 32 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓരോ രാജ്യത്ത് നിന്നുമുള്ള ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ ഗൂഗിള്‍ ഉണ്ടാക്കിയത്. മത്സരം കഴിയുന്നത് വരെ ഓരോ പുതിയ ഡൂഡിലുകള്‍ എല്ലാ ദിവസവും നമ്മുക്ക് കാണാം.

കായിക മാമാങ്കം റഷ്യയിലെ പതിനൊന്നു സിറ്റികളിലായി 12 സ്റ്റേഡിയങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. തങ്ങളുടെ രാജ്യത്ത് എങ്ങിനെയാണ് ഫുട്‌ബോള്‍ സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ചാവും പങ്കെടുക്കുന്ന 32 ലോക രാജ്യങ്ങളിലുള്ള ചിത്രകാരന്മാര്‍ ഡൂഡിലില്‍ ഉള്‍ക്കൊള്ളിക്കുക.

Similar News