പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ 'വിദ്വേഷ പരാമര്‍ശം'; അസം ഖാന് മൂന്ന് വര്‍ഷം തടവ്
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന്…
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി. കേസിൽ ഖാനും മറ്റ് രണ്ട് പ്രതികൾക്കും മൂന്ന് വർഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിവാദ പ്രസംഗത്തിലാണ് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. റാംപൂര്‍ കോടതി .ജാമ്യം അനുവദിച്ച കോടതി, ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അസം ഖാന് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് അസം ഖാന്‍ പ്രതികരിച്ചു. എല്ലാ വാതിലുകളും അടഞ്ഞിട്ടില്ല. താന്‍ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അസം ഖാന്‍ പറഞ്ഞു. ശിക്ഷാ വിധി ഉടന്‍ തന്നെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അസം ഖാന് നിയമസഭാംഗത്വം നഷ്ടമായേക്കും.
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യമാണ് അസം ജയല്‍മോചിതനായത്. അഴിമതി ഉൾപ്പെടെ 80 ഓളം കേസുകളാണ് ഇയാൾ നേരിടുന്നത്.