നാല് മീറ്റര്‍ വീതിയുള്ള വഴിയില്‍ തിങ്ങിഞെരുങ്ങി ഒരുലക്ഷം പേര്‍; ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ദുരന്തം; മരണം 149 ആയി
ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങൾക്കിടെ ദാരുണ സംഭവം ഉണ്ടായത്. തിരക്കിൽപ്പെട്ട്…
;ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങൾക്കിടെ ദാരുണ സംഭവം ഉണ്ടായത്. തിരക്കിൽപ്പെട്ട് ശ്വാസ തടസവും, ഹൃദയാഘാതവും ഉണ്ടായാണ് പലരും മരിച്ചത്.
ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടം വിളിച്ചുവരുത്തിയതെന്ന് വിലയിരുത്തല്‍. വെറും നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്തവിധം തിങ്ങി ഞെരുങ്ങി നിറഞ്ഞത് ഒരുലക്ഷത്തിലധിക പേരെന്ന് വിവരം. ഇടുങ്ങിയ വഴിയിലെ തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകട സ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.
ഒരു ഭാഗത്ത് തിരക്കില്‍ അപകടമുണ്ടായപ്പോഴും ഇതറിയാതെ മറ്റൊരു ഭാഗത്ത് നൃത്തവും ആഘോഷങ്ങളും തുടരുകയായിരുന്നു. ഇതും ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. പ്രാദേശിക സമയം രാത്രി 10.30ന് ആണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിന് അടിയില്‍പ്പെട്ടാണ് നിരവധിപേര്‍ ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി മാസ്ക് ഇല്ലാതെ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതായിരുന്നു ആളുകൾ ഇവിടെ. തെരുവിൽ പലരും വീണു കിടക്കുന്നതും ചിലർ സിപിആർ നൽകാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമർജൻസി ഉദ്യോഗസ്ഥർക്ക് നിരവധി സഹായാഭ്യർത്ഥനകളാണ് വരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.
നഗരത്തിലെ പ്രസിദ്ധ പാർട്ടി കേന്ദ്രങ്ങളിൽ ഒന്നായ ഹാമിൽട്ടൻ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാഗത്ത് നിന്നു ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവർക്ക് ദ്രുതഗതിയിലുള്ള ചികിത്സ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തണമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പ്രസ്താവനയിൽ പറഞ്ഞു.