ഇന്ത്യന്‍ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
പാരീസ്: ഇന്ത്യയുടെ സാത്വിക് സായിരാജ് റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്‌മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ കടന്നു. ദക്ഷിണ കൊറിയയുടെ ചോയ്…
പാരീസ്: ഇന്ത്യയുടെ സാത്വിക് സായിരാജ് റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്‌മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ കടന്നു.
ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ ഗ്യു- കിം വോണ്‍ ഹോ സഖ്യത്തെയാണ് അവര്‍ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് (21-18, 21-14) ഇന്ത്യന്‍ ജോഡിയുടെ ജയം. ലോക റാങ്കിങ്ങില്‍ എട്ടാം സ്‌ഥാനക്കാരാണ് റങ്കിറെഡ്‌ഡി - ഷെട്ടി സഖ്യം.
ജനുവരിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ജേതാക്കളാണു റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍മാര്‍ കൂടിയാണ് അവര്‍. ഇംഗ്ലണ്ടിന്റെ ബെന്‍ ലാനെ- സീന്‍ വെന്‍ഡി സഖ്യമോ ചൈനീസ് തായ്‌പേയുടെ ലു ചിങ് - യാങ് പോ ഹാനോ ഫൈനലില്‍ എതിരാളികളാകും. റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം 2019 ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണര്‍ അപ്പാണ്.