രണ്‍ബീര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കോണ്ടമാണ്, അവനുള്ള വിവാഹസമ്മാനവും അതുതന്നെയാകും: ദീപിക
ബോളിവുഡിലെ പ്രമുഖ നടനായ രണ്‍ബീര്‍ കപൂര്‍ നായികമാരെ മാറി മാറി പ്രണയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു വിനോദമാക്കി മാറ്റിയ ആളാണ്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങി…
ബോളിവുഡിലെ പ്രമുഖ നടനായ രണ്‍ബീര്‍ കപൂര്‍ നായികമാരെ മാറി മാറി പ്രണയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു വിനോദമാക്കി മാറ്റിയ ആളാണ്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങി രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലുണ്ടായിരുന്ന നടിമാര്‍ ഒരുപാടാണ്. ഇക്കാര്യം ബോളിവുഡില്‍ പരക്കെ സംസാര വിഷയവുമാണ്.
ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. ഇരുവരും വേര്‍പിരിഞ്ഞതോടെ ബന്ധങ്ങളിലെ പല രഹസ്യങ്ങളും പുറത്താവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ക്യൂട്ട് സുന്ദരിയായ ആലിയ ഭട്ടും രണ്‍ബീറും കടുത്ത പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം രണ്‍ബീറും സ്ഥിതീകരിച്ചിരുന്നു. മുന്‍കാമുകന്റെ വിവാഹം ഉടനെ ഉണ്ടെങ്കില്‍ മുന്‍കാമുകിയായ ദീപിക പദുക്കോണ്‍ എന്തായിരിക്കും കൊടുക്കുന്നത്..? അതിന് നടി കൊടുത്ത ഉത്തരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോയിലായിരുന്നു ദീപിക തുറന്ന് സംസാരിച്ചത്. മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് ഒരുങ്ങുകയാണ്. ആലിയ ആണ് വധു. ഈ അവസരത്തില്‍ എന്ത് സമ്മാനമാണ് ദീപിക രണ്‍ബീറ് നല്‍കുക എന്നായിരുന്നു കരണ്‍ ചോദിച്ചത്. ചോദ്യം കേട്ട ദീപിക ആദ്യമൊന്ന് പൊട്ടിചിരിക്കുകയായിരുന്നു. ശേഷം കോണ്ടം എന്നാണ് ഉത്തരം നല്‍കിയത്. അവന്‍ അത് ഒരുപാട് ഉപയോഗിക്കാറുണ്ട് എന്നായിരുന്നു ദീപിക പറഞ്ഞത്. അതിനാല്‍ ആവശ്യമുള്ള സാധനം കൊടുക്കാമെന്നായിരുന്നു ദീപിക പറഞ്ഞത്.
അതോടെ ദീപിക മുന്‍പ് പറഞ്ഞ കോണ്ടം പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ പോക്കറ്റില്‍ കോണ്ടം സൂക്ഷിക്കുന്ന ആളാണെന്ന് ദീപിക മുന്‍പ് പറഞ്ഞിരുന്നു.
ബോളിവുഡിലെ പ്രമുഖ താരം റിഷി കപൂറിന്റെ മകനായ രണ്‍ബീര്‍ കപൂര്‍ അച്ഛന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ സഹസംവിധായകനായിട്ടാണ് സിനിമയിലെത്തിയത്. 2007 ല്‍ സാവരിയ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരപുത്രന് പിന്നീട് അങ്ങോട്ട് വളര്‍ച്ചയുടെ കാലമായിരുന്നു. ഇപ്പോള്‍ പ്രമുഖതാരമായി രണ്‍ബീര്‍ മാറിയെങ്കിലും പാപ്പരാസികളുടെ സ്ഥിരം ഇരയാണ്. നടിമാരെ പ്രേമിക്കും.. ഒഴിവാക്കും.
ആലിയയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവസാനിപ്പിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആറ് വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആലിയ രണ്‍ബീര്‍ താരജോഡികള്‍ ഒന്നിക്കുന്നത്. ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആലിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ തുറന്ന് സംസാരിച്ചിരുന്നു. ഇത് വരെയുണ്ടായിരുന്നത് പോലെ അല്ല ഇതെന്നും ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണെന്നും രണ്‍ബീര്‍ വ്യക്തമാക്കിയിരുന്നു.
രണ്‍ബീര്‍ കപൂറുമായി പിരിഞ്ഞെങ്കിലും ദീപികയിപ്പോള്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. അടുത്തിടെ ജ്വല്ലറിയില്‍ ദീപിക എത്തിയതും വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ബോളിവുഡില്‍ നിന്നും ഈ വര്‍ഷമൊരു താരവിവാഹം ഉണ്ടെങ്കില്‍ അത് ദീപിക രണ്‍വീര്‍ ജോഡികളുടെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.