ഷാരൂഖ് ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു; ബാ​ഗിൽ വില കൂടിയ വാച്ചുകൾ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും സംഘത്തേയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത് സ്വകാര്യ ജെറ്റിലാണ് മുംബൈ…

;

By :  Editor
Update: 2022-11-12 09:19 GMT

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും സംഘത്തേയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത് സ്വകാര്യ ജെറ്റിലാണ് മുംബൈ വിമാനത്താവളത്തിൽ അദ്ദേഹം വന്നിറങ്ങിയത്. പിന്നാലെയാണ് നടനേയും സംഘത്തേയും കസ്റ്റംസ് തടഞ്ഞത്.

ഷാരൂഖിന്റെ ഒപ്പമുള്ളവരുടെ ബാ​ഗിൽ നിന്ന് വില കൂടിയ ആറ് ആഡംബര വാച്ചുകൾ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് നടനേയും സംഘത്തേയും തടഞ്ഞു വച്ചത്. 18 ലക്ഷം രൂപയോളം വില വരുന്ന വാച്ചുകളാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 6.83 ലക്ഷം രൂപ അടച്ചതിന് പിന്നാലെ ഷാരൂഖിനേയും അദ്ദേഹത്തിന്റെ മാനേജരേയും രാത്രി തന്നെ വിട്ടയച്ചു.

അതേസമയം ഷാരൂഖിന്റെ അംഗരക്ഷകരുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞു നിർത്തി. ഇന്ന് രാവിലെയാണ് ഇവരെ പോകാൻ അനുവദിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    

Similar News