സ്വീഡന്‍ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി
ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വാര്‍ ടെക്നോളജി രക്ഷക്കെത്തിയപ്പോള്‍ സ്വീഡന്‍ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 65ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്വീഡന്‍…
;ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം വാര്‍ ടെക്നോളജി രക്ഷക്കെത്തിയപ്പോള്‍ സ്വീഡന്‍ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 65ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്വീഡന്‍ ഏഷ്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്.വിരസമായി തുടങ്ങിയ മത്സരത്തില്‍ ഒരു ഷോട്ട് പിറക്കാന്‍ 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു.രണ്ടാം പകുതിയിലും കാര്യമായ ചലനങ്ങള്‍ ഒന്നും ഇരു ടീമുകള്‍ക്കും ഉണ്ടാവാന്‍ കഴിഞ്ഞില്ല. എന്നാല്‍ 64ആം മിനിറ്റില്‍ വിക്ടര്‍ ക്ലാസണെ പകരക്കാരനായി വന്ന കിം മിന്‍ വൂ വീഴ്ത്തിയതിന് വാര്‍ ടെക്‌നോളജി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. റഫറി ആദ്യം പെനാല്‍റ്റി നിഷേധിച്ചു കളി തുടരാന്‍ ആവശ്യപ്പെട്ടു എങ്കിലും വാര്‍ ഇടപെടുകയായിരുന്നു. പെനാല്‍റ്റി എടുത്ത ആന്‍ഡ്രെസ്സ് ഗ്രനഖ്‌വിസ്റ്റ്നു പിഴച്ചില്ല, സ്വീഡന്റെ നാനൂറു മിനിറ്റോളം നീണ്ട ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട് സ്വീഡനെ മത്സരത്തില്‍ മുന്നില്‍ എത്തിച്ചു.രണ്ടാം പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചെങ്കിലും സ്വീഡന്‍ പ്രതിരോധം തകര്‍ക്കാന്‍ കഴിയാതിരുന്നതാണ് കൊറിയന്‍ ടീമിന് തിരിച്ചടിയായത്.