ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരന്‍
ദോഹ: അല്‍ ബയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരനാകും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഉദ്‌ഘാടന മത്സരത്തിന്റെ റഫറിയായി ഇറ്റലിയുടെ…
;By : Editor
Update: 2022-11-19 23:24 GMT
ദോഹ: അല്‍ ബയ്‌ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ റഫറി ഇറ്റലിക്കാരനാകും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഉദ്‌ഘാടന മത്സരത്തിന്റെ റഫറിയായി ഇറ്റലിയുടെ ഡാനിയേല്‍ ഒര്‍സാറ്റോ തെരഞ്ഞെടുക്കപ്പെട്ടു. 46 വയസുള്ള അദ്ദേഹം യൂറോപ്പിലെ ഏറ്റവും പരിചയസമ്പന്നനായ റഫറിമാരില്‍ ഒരാളാണ്. 2010 മുതല്‍ ഗെയിം നിയന്ത്രിക്കുന്നു. ഫിഫ ലോകകപ്പിന്റെ 2018 പതിപ്പില്‍ വീഡിയോ അസിസ്‌റ്റന്റ് റഫറിയായിരുന്നു അദ്ദേഹം.