ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയിൽ പ്രതിഷേധം; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല
Iran football team do not sing national anthem before England game ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ…
;Iran football team do not sing national anthem before England game
ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇതിനിടെ ദോഹയിലെ ലോകകപ്പ് വേദിയിൽ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാൻ ഫുട്‌ബോളർമാർ.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇറാൻ താരങ്ങൾ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിന്നത്. തങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാൻ ടീം ക്യാപ്റ്റൻ അലിറീസാ ജഹാൻ ബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
#BREAKING: Iran national team players choose not to sing national anthem at World Cup match; some of the Iranian crowed booing their own national anthem pic.twitter.com/RYPvgHMNUi
— Amichai Stein (@AmichaiStein1) November 21, 2022
രണ്ട് മാസത്തിലധികമായി തുടരുന്ന അരക്ഷിതാവസ്ഥയ്ക്കിടെയാണ് രാജ്യത്തെ ഫുട്‌ബോൾ താരങ്ങൾ ലോകവേദിയിൽ ഏറ്റുമുട്ടത്. ഫുട്‌ബോൾ ഹരമായ 8 കോടി വരുന്ന ജനതയ്ക്ക് ഇപ്പോൾ കളിയാവേശത്തിനപ്പുറമാണ് പ്രതിഷേധ സന്ദേശം. കഴിഞ്ഞ ചില മത്സരങ്ങളിൽ ഗോൾ ആഘോഷമാക്കാതെയും ജെഴ്സി മറച്ചും ദേശീയഗാനം ഏറ്റുപാടാതെയുമൊക്കെ താരങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അണിനിരയ്ക്കുന്നത്. 22-കാരിയായ മഹ്‌സ അമിനിയെ ഇസ്ലാം നിയമം പാലിച്ചില്ലയെന്ന് പേരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇറാൻ ഭരണകൂടം കായികപരമായിട്ടാണ് ഈ പ്രതിഷേധങ്ങളെ എതിർക്കുന്നത്. പ്രതിഷേധക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.