ഗോൾമഴ തീർത്ത് ഇറാനെ നാണം കെടുത്തി ഇംഗ്ലണ്ട് (6–2)

ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഴിഞ്ഞാടുകയായിരുന്നു. ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിടാന്‍ ഗരെത് സൗത്ത്‌ഗെയ്റ്റിനും കുട്ടികള്‍ക്കും സാധിച്ചു. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു…

By :  Editor
Update: 2022-11-21 11:03 GMT

ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അഴിഞ്ഞാടുകയായിരുന്നു. ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിടാന്‍ ഗരെത് സൗത്ത്‌ഗെയ്റ്റിനും കുട്ടികള്‍ക്കും സാധിച്ചു. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. 2018 ലോകകപ്പിൽ പാനമയ്‌ക്കെതിരെ ഇംഗ്ലണ്ട് 6–1ന് വിജയിച്ചിരുന്നു.

മത്സരം ആരംഭിച്ച് അധികം കഴിയും മുന്‍പ് ഗോള്‍ കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡയെ തുടക്കത്തില്‍ തന്നെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ ഇറാന്‍ ഗോള്‍ കീപ്പറും പ്രതിരോധ നിരക്കാരനും തമ്മില്‍ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.

Tags:    

Similar News