സെനഗലിനെ 2–0ന് തോൽപ്പിച്ച് ഓറഞ്ച് പട
സെനഗലിനെ 2–0ന് തോൽപ്പിച്ച് ഓറഞ്ച് പട > സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84),…
;സെനഗലിനെ 2–0ന് തോൽപ്പിച്ച് ഓറഞ്ച് പട > സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ മൂന്നു പോയിന്റുമായി ഇക്വഡോറിനു പിന്നിൽ നെതർലൻഡ്സ് രണ്ടാമതെത്തി.
ആദ്യ പകുതിയിലും നെതർലൻഡ്സിനു ചില സുവർണാസവരങ്ങൾ ലഭിച്ചതാണ്. ബാർസ താരം ഫ്രാങ്ക് ഡി യോങ് ഉൾപ്പെടെയുള്ളവർ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കി. സെനഗലിലും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല