കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു: മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ബി.ജെ.പി അറിയിച്ചു. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. സഖ്യം…

By :  Editor
Update: 2018-06-19 03:51 GMT

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ബി.ജെ.പി അറിയിച്ചു. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു.

ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനുശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവിന്റെ വാര്‍ത്താസമ്മേളനം ഡല്‍ഹിയില്‍ തുടരുകയാണ്.

Tags:    

Similar News