അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; തോറ്റാൽ പുറത്ത്, ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്കു നിർണായകം. പോളണ്ടിനെതിരെ ജയിച്ചാൽ അടുത്ത റൗണ്ടിലേക്ക്. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യ–മെക്സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ…

By :  Editor
Update: 2022-11-30 05:43 GMT

ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്കു നിർണായകം. പോളണ്ടിനെതിരെ ജയിച്ചാൽ അടുത്ത റൗണ്ടിലേക്ക്. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യ–മെക്സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള പോളണ്ടിന് സമനില നേടിയാലും അടുത്ത റൗണ്ടിലെത്താം. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കു തിരിച്ചെത്തി. ലെവൻഡോവ്സ്കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷകൾ.

ഗ്രൂപ്പ് ഡിയിൽ ഇന്ന് മറ്റൊരു നിർണായ മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഓസ്ട്രേലിയ ഡെന്മാർക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന ടീമിനും പ്രീ ക്വാർട്ടറ് സാധ്യതയുണ്ട്. ഇതേ സമയത്ത് തന്നെ നടക്കുന്ന ഫ്രാൻസ് – ടുണീഷ്യ മത്സരം ടുണീഷ്യക്ക് നിർണായകമാണ്. വിജയിച്ചാൽ അവർക്കും പ്രീ ക്വാർട്ടർ സാധ്യതയുണ്ട്.

ഗ്രൂപ്പിൽ 2 മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിൻ്റ് വീതമുള്ള അർജൻ്റീനയും സൗദി അറേബ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഒരു പോയിൻ്റുള്ള മെക്സിക്കോ ആണ് അവസാന സ്ഥാനത്ത്. പോളണ്ടിനെ വീഴ്ത്താൻ അർജൻ്റീനയ്ക്ക് സാധിച്ചാൽ 6 പോയിൻ്റുമായി മെസിയും സംഘവും ഒന്നാമതെത്തും. സൗദി – മെക്സിക്കോ മത്സരത്തിൽ സൗദി വിജയിച്ചാൽ പോളണ്ടും മെക്സിക്കോയും പുറത്താവും. മെക്സിക്കോ വിജയിച്ചാൽ പോളണ്ട്, മെക്സിക്കോ ടീമുകളിൽ നിന്ന് മികച്ച ഗോൾ ശരാശരിയുള്ള ടീം അടുത്ത റൗണ്ടിലെത്തും. അർജൻ്റീന പരാജയപ്പെടുകയും സൗദി അറേബ്യ തോൽക്കാതിരിക്കുകയും ചെയ്താൽ സൗദിയും പോളണ്ടും പ്രീ ക്വാർട്ടറിലെത്തും. അർജൻ്റീനയും മെക്സിക്കോയും പുറത്താവും. സൗദി തോറ്റാൽ മെക്സ്ക്കോ, പോളണ്ട് ടീമുകൾ അടുത്ത ഘട്ടത്തിലെത്തും. പോളണ്ട്, അർജൻ്റീന മത്സരം സമനില ആയാൽ, സൗദി മെക്സിക്കോയുമായി സമനിലയെങ്കിലും പിടിച്ചാൽ സൗദി, അർജൻ്റീന ടീമുകളിൽ മികച്ച ഗോൾ ശരാശരിയുള്ള ടീം അടുത്ത റൗണ്ട് കളിക്കും. കളിയിൽ മെക്സിക്കോ ജയിച്ചാൽ അർജൻ്റീനയും മെക്സിക്കോയും തമ്മിൽ ഗോൾ ശരാശരി പരിഗണിക്കും.

Sreejith-EveningKeralaNews
Tags:    

Similar News