പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി
ദോഹ: ഖത്തർ ലോകകപ്പ് സി ഗ്രൂപിലെ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി. പോളണ്ട്-അർജന്റീന മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ആർക്കും ഗോൾ…
By : Editor
Update: 2022-11-30 14:34 GMT
ദോഹ: ഖത്തർ ലോകകപ്പ് സി ഗ്രൂപിലെ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി സൂപ്പർതാരം ലയണൽ മെസ്സി. പോളണ്ട്-അർജന്റീന മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ആർക്കും ഗോൾ നേടാനായിട്ടില്ല.
ഈ ലോകകപ്പിൽ പോളിഷ് ഗോളി സേവ് ചെയ്യുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്. അർജന്റീന 4-2-3-1 ഫോർമാറ്റിലും പോളണ്ട് 4-4-2 ശൈലിയിലുമാണ് കളിക്കുന്നത്. മെക്സികോക്കെതിരെ കളിച്ച ടീമിൽനിന്ന് നാലു മാറ്റങ്ങളോടെയാണ് പരിശീലകൻ ലയണൽ സ്കലോനി പോളണ്ടിനെതിരെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്.