കടൽത്തീരത്ത് വസ്ത്രങ്ങൾ അഴിച്ച് പൂർണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആയിരക്കണക്കിന് പേർ പിന്നിൽ ഈ ഒരു ലക്ഷ്യം ,​ വീഡിയോ..കാണാം

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ…

By :  Editor
Update: 2022-12-01 09:20 GMT

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ സാധാരണമായ മെലനോമ എന്ന സ്കിൻ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷൻമാരുമായി 2500ഓളം പേർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ. ഈ വർഷം ആസ്ട്രേലിയയിൽ 17756 പുതിയ ചർമ്മ കാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാർ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

https://www.instagram.com/p/ClZ3NeUsqoT/?utm_source=ig_embed&utm_campaign=embed_video_watch_again

ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വമ്പൻ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവിൽ സംവിധാനം ചെയ്തത്.

Tags:    

Similar News