കോസ്റ്ററിക്കയ്ക്കെതിരെ ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ ജർമനി പുറത്ത്
പൊരുതിക്കളിച്ച കോസ്റ്ററിക്കയെ മികച്ച രീതിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെ മുൻ ലോക ചാംപ്യൻമാരായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്ത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…
;പൊരുതിക്കളിച്ച കോസ്റ്ററിക്കയെ മികച്ച രീതിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെ മുൻ ലോക ചാംപ്യൻമാരായ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്ത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി ജയിച്ചത്. ഇതോടെ മൂന്നു കളികളിൽനിന്ന് സ്പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതാണ് അവർക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി.
fifa-world-cup-2022-costa-rica-vs-germany