അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: സ്റ്റേഷനിലും കൊച്ചുകളിലും സിസിടിവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനിലും കൊച്ചുകളിലും സിസിടിവി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും…

By :  Editor
Update: 2018-06-19 23:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനിലും കൊച്ചുകളിലും സിസിടിവി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും ഈ പദ്ധതി പ്രാവര്‍ത്തികമാക്കുക.

കൂടാതെ വിമാനങ്ങളിലേതിനു സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകളും ട്രെയിനുകളില്‍ സ്ഥാപിക്കാനു തീരുമാനമായി. ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ ബയോ ടോയ്‌ലറ്റുകളുടെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടായിരിക്കും ഇത്. 2.5 ലക്ഷം ശുചിമുറികളാണു സ്ഥാപിക്കേണ്ടി വരിക.

പുതിയ കോച്ചുകളും സ്ഥാപിക്കും. വിവിധ ഫാക്ടറികളില്‍ കോച്ചുകളുടെ പല രൂപരേഖകള്‍ തയാറാക്കുന്നുണ്ട്. എല്‍ഇഡി ലൈറ്റുകളും ദിശാസൂചികകളും മെച്ചപ്പെട്ട സീറ്റുകള്‍, അപ്പര്‍ ബര്‍ത്തിലെത്താന്‍ സൗകര്യപ്രദമായ പടികള്‍ എന്നിവ ഇവയിലുണ്ടാകും. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 മുതല്‍ 160 വരെ ആയി ഉയര്‍ത്തും. ഭാരം കുറഞ്ഞ കോച്ചുകള്‍, പുതിയ രൂപകല്‍പന, ട്രാക്, സിഗ്‌നല്‍ പരിഷ്‌കാരങ്ങള്‍ എന്നിവയും നടപ്പിലാക്കും.

Tags:    

Similar News