കൊച്ചുപ്രേമന് വിട, സംസ്കാരം ഉച്ചയ്ക്ക് 12.30ന്

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍റെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. ഭൗതികശരീരം ഇന്ന് രാവിലെ 11മണി മുതൽ 12വരെ ഭാരത്…

;

By :  Editor
Update: 2022-12-03 23:16 GMT

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍റെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. ഭൗതികശരീരം ഇന്ന് രാവിലെ 11മണി മുതൽ 12വരെ ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചുപ്രേമൻ ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കംകുറിച്ചത്. ചെറുതും വലുതുമായ വേഷങ്ങളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അവസാന ചിത്രം ഒരു പപ്പടവട പ്രേമമാണ്. നാടകത്തിലൂടെ അഭിനയത്തിലെത്തിയ കൊച്ചുപ്രേമൻ തിരുവനന്തപുരം സംഘചേതനയുള്‍പ്പടെ നിരവധി ട്രൂപ്പുകളിൽ അഭിനയിച്ചു.

Tags:    

Similar News