പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; തൃശൂരിൽ യുവാവിന്റെ കൈപ്പത്തി അറ്റുപോയി
ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു…
By : Editor
Update: 2022-12-07 23:23 GMT
ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.