നാളെ നാലിടത്ത് യെല്ലോ അലര്‍ട്ട് ; തിങ്കളാഴ്ച വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട,…
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം, കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റായി. ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ തമിഴ്നാട്- പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ യെല്ലോ അലര്‍ട്ടാണ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയം അവധി പ്രഖ്യാപിച്ചു.