കല്യാണ്‍ ജൂവലേഴ്സ് 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ ‘കല്യാൺ ജൂവലേഴ്സ്’ അടുത്ത ഒരു വർഷത്തിനുള്ളിൽ റീട്ടെയിൽ സാന്നിധ്യം 30 ശതമാനം ഉയർത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1,300 കോടി…

By :  Editor
Update: 2022-12-10 05:47 GMT

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ ‘കല്യാൺ ജൂവലേഴ്സ്’ അടുത്ത ഒരു വർഷത്തിനുള്ളിൽ റീട്ടെയിൽ സാന്നിധ്യം 30 ശതമാനം ഉയർത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1,300 കോടി രൂപ മുതൽമുടക്കിൽ അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകൾ ആരംഭിക്കും.

മെട്രോ നഗരങ്ങളിലും വടക്ക്, കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചെറുകിട-ഇടത്തരം നഗരങ്ങളിലും സാന്നിധ്യം വർധിപ്പിക്കാനാണ് പദ്ധതി. അടുത്ത ഘട്ട വളർച്ചയിലേക്കാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു

ആകമാന വിറ്റുവരവിന്റെ 17 ശതമാനം ലഭ്യമാകുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മികച്ച മുന്നേറ്റവും വര്‍ദ്ധിച്ച ഉപയോക്തൃ താത്പര്യവും കല്യാണ്‍ ജൂവലേഴ്‌സിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും വളര്‍ച്ച മികച്ച രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും മികച്ച രീതിയിലുള്ള വിപുലീകരണ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു കമ്പനി ലക്ഷ്യമിടുന്നു.

മുംബൈയിലെ ആദ്യത്തെ ഫിസിക്കല്‍ എക്‌സ്പീരിയന്‍സ് കേന്ദ്രത്തില്‍നിന്നും ലഭിച്ച വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കും.

സെപ്റ്റംബര്‍ 31-ന് അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ (ഠഠങ ) 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും നേടാനായെന്നും അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് ലക്ഷ്യം വെയ്ക്കുകയാണ് എന്നും കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

Tags:    

Similar News