യെമന്‍ ആഭ്യന്തര യുദ്ധം; ബാധിച്ചത് പതിനൊന്നായിരത്തിലധികം കുട്ടികളെയെന്ന് യുഎൻ
11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം…
11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം പതിനായിരത്തിൽ കൂടുതലാണെന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇത് ലഭ്യമായ കണക്ക് മാത്രമാണെന്നും കണക്കിൽ പെടാത്ത കേസുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും യുനിസെഫ് പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ ദാരിദ്രമോ, രോഗങ്ങളോ കാരണം മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.
യെമനിൽ 2.2 ദശലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഇതിൽ നാലിലൊന്ന് പേരും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഈ കണക്കുകൾ രാജ്യത്തിന്‍റെ ഭാവി ചിത്രത്തിന്‍റെ ഭീകരത കാണിക്കുന്നതാണ്. കോളറ, മീസിൽസ് തുടങ്ങിയ രോഗങ്ങൾ കുട്ടികൾക്കിടയിൽ പടരുകയാണ്.