ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആനയുടെ…
By : Editor
Update: 2022-12-13 22:13 GMT
കോഴിക്കോട്: കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
ആനയുടെ ജഡത്തിനു സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വനപാലകരെത്തിയാണ് ആനക്കൂട്ടത്തെ ഇവിടെ നിന്നും മാറ്റിയത്. രാത്രി യാത്ര നിരോധനം നില നിൽക്കെയാണ് ഈ ചരക്കു ലോറി ഇതിലെ വന്നിരിക്കുന്നത്. എന്ത് സാഹചര്യത്തിലാണ് ഈ അപകടം നടന്നത് എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.